തിരുവനന്തപുരം: നോട്ട് നിരോധനത്തിലെ നിലപാടുകളില്‍ പ്രതിഷേധിച്ച് ആര്‍.എസ് നേതാവ് സി.പിഎമ്മില്‍ ചേര്‍ന്നു. മുന്‍ സംസ്ഥാന സെക്രട്ടറി പി.പത്മകുമാറാണ് സി.പി.എമ്മുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കാര്യം പത്രസമ്മേളനത്തില്‍ അറിയിച്ചത്. നോട്ട് നിരോധന വിഷയത്തില്‍ ആര്‍.എസ്.എസ്-ബി.ജെ.പി നിലപാടുകള്‍ക്കെതിരെയാണു താനെന്നും ഇതിനെ പ്രതിഷേധിച്ചാണ് സി.പി.എമ്മില്‍ ചേരുന്നതെന്നും പത്മകുമാര്‍ അറിയിച്ചു. പത്മകുമാര്‍ സി.പി.എമ്മില്‍ ചേര്‍ന്ന വിവരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു.
