ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. നോട്ടു വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണം, പ്രധാനമന്ത്രി സഭയിലെത്തി പ്രസ്താവന നടത്തണം എന്നീ ആവശ്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.


ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കിലും പ്രധാനമന്ത്രി സഭയില്‍ പ്രസ്താവന നടത്തേണ്ടതില്ലായെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. കോണ്‍ഗ്രസ്, ഇടതുപക്ഷപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ജന്തര്‍മന്ദിറിലും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.