
ലോക്‌സഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് യു.ഡി.എഫ് പിടിച്ചെടുക്കുമ്പോള്‍ എല്‍.ഡി.എഫിന് ആശ്വാസമായി ആലപ്പുഴയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.എം. ആരിഫിന് നേരിയ മുന്നേറ്റം. 48,367 വോട്ടുകള്‍ക്കാണ് ആരിഫ് മുന്നേറുന്നത്. രണ്ടാം സ്ഥാനത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോളും മൂന്നാം സ്ഥാനത്ത് ബി.ജെ.പി സ്ഥാനാര്‍ഥി കെ.എസ് രാധാകൃഷ്ണനും നില്‍ക്കുന്നു.
