നേപ്പാള്‍ ദുരന്തം; സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ എംബസി; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും

  • Post category:news
  • Reading time:1 min read
You are currently viewing നേപ്പാള്‍ ദുരന്തം; സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ എംബസി; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും

നേപ്പാളിലെ റിസോര്‍ട്ടില്‍ ഹീറ്ററില്‍ നിന്ന് പുറത്തുവന്ന വാതകം ശ്വസിച്ച് മലയാളികള്‍ മരിച്ച സംഭവത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സഹായം ഉറപ്പ് നല്‍കിയത്.

അതേസമയം, സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ എംബസി നേരത്തെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് എംബസിയുടെ വിശദീകരണം.

0Shares