
കാഠ്മണ്ഡു: നേപ്പാളില്‍ ചെറുവിമാനം അപകടത്തിൽപെട്ട് രണ്ട് പേര് മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. നേപ്പാളിലെ ലുക്ല വിമാനത്താവളത്തില്‍ ഞായറാഴ്ച രാവിലെയിരുന്നു അപകടം. വിമാനത്താവളത്തില്‍ നിന്നും പറന്നുയരുകയായിരുന്ന ചെറു വിമാനം പാര്‍ക്ക് ചെയ്തിരുന്ന ഹെലികോപ്ടറിലിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ രണ്ട് ഹെലികൊപ്ടറുകളും തകർന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരാണ് മരിച്ചത്. പരിക്കേറ്റവരെ കാഠ്മണ്ഡുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
