കാഠ്മണ്ഡു: കനത്ത മഴയെ തുടര്‍ന്ന് നേപ്പാളില്‍ കുടുങ്ങിയ കൈലാസ് മനസരോവര്‍ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി. 104 ഇന്ത്യക്കാരെയാണ് സിമികോട്ടില്‍ ഹില്‍സയിലെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയത്. ഏഴ് വിമാനങ്ങളിലായാണ് രക്ഷാപ്രവര്‍ത്തന നടത്തിയത്. സിമികോട്ട്, ഹില്‍സ, ടിബറ്റന്‍ മേഖല എന്നിവിടങ്ങളിലായാണ് തീര്‍ഥാടനത്തിനെത്തിയ 1575 പേര് കുടുങ്ങി കിടക്കുന്നത്. സിമികോട്ടില്‍ 525 പേരും ഹില്‍സയില്‍ 500, ടിബറ്റന്‍ മേഖലയില്‍ 550 പേരുമാണ് ഉള്ളത്. ഇവരില്‍ 40 മലയാളികളുമുണ്ട്. പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് മരണപ്പെട്ട മലപ്പുറം വണ്ടന്നൂര്‍ സ്വദേശി ലീല നമ്പൂതിരിപ്പാടിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും. കൂടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 21-നാണ് കൈലാസയാത്രയ്ക്കായി കേരളത്തില്‍നിന്നുള്ള 37 അംഗ സംഘം യാത്രതിരിച്ചത്. കോഴിക്കോട് സ്വദേശികളായ വനജാക്ഷി, ചന്ദ്രന്, എറണാകുളം സ്വദേശി ലക്ഷ്മി, മലപ്പുറം സ്വദേശി രമാദേവി എന്നിവരാണ് സിമികോട്ടില്‍ കുടുങ്ങിയ മലയാളികള്‍. മോശം കാലാവസ്ഥ കാരണം നേപ്പാളിലെ സിമികോട്ടിലാണ് കഴിഞ്ഞ ഏഴ് ദിവസമായി ഇവര്‍ കുടുങ്ങിക്കിടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലുള്ളവരുടെ കുടംബാംഗങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രാദേശിക ഭാഷകളിലുള്ള ഹോട്ട്ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേപ്പാള്‍ സര്‍ക്കാരിനോട് തീര്‍ത്ഥാടകര്‍ക്കാവശ്യമായ സഹായം എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സിമിക്കോട്ടില്‍ തീര്‍ത്ഥാടകരുടെ ആരോഗ്യ പരിശോധന നടത്തുന്നുണ്ടെന്നും, ഹില്‍സയില്‍ പൊലീസ് അധികൃതരോട് ആവശ്യമായ സഹായം നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഷമസ്വരാജ് അറിയിച്ചു. ഹില്‍സയില്‍ മാത്രമാണ് എത്തിപ്പെടാന്‍ അല്‍പ്പം ബുദ്ധിമുട്ടെങ്കിലും പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സിമികോട്ടില്‍ 525 തീര്‍ത്ഥാടകരാണ് കുടുങ്ങിക്കിടക്കുന്നത്. 550 പേര് ഹില്‍സയിലും ടിബറ്റ് ഭാഗത്ത് 500 പേരും കുടുങ്ങിക്കിടക്കുന്നു. തന്റെ ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നേപ്പാള്‍ഗഞ്ച്, സിമികോട്ട് എന്നിവിടങ്ങളില്‍ സഹായത്തിനായി നേപ്പാളിലെ ഇന്ത്യന്‍ എംബസി പ്രതിനിധികളെ അയച്ചിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും അവര്‍ എത്തിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
തീര്‍ത്ഥാടകരുടെ വിവരങ്ങള്‍ അറിയാന്‍ ഹോട്ട്ലെന്‍ നമ്പറുകള്‍: മലയാളം + 977- 9808500644(രഞ്ജിത്ത്), തമിഴ് +977- 98085006(ആര് മുരുഗന്), തെലുങ്ക് + 977- 9808082292(നരേഷ്), കന്നഡ + 977-9818832398. ബന്ധപ്പെടേണ്ട മറ്റ് നമ്പര്‍ തരുണ്‍ രാജ +977-9851107021, താഷി കാമ്ബ +977-98511550077, പ്രണവ് ഗണേശ് ഫെസ്റ്റ് സെക്രട്ടറി + 977 9851107006.