നെഹ്‌റു മെഡിക്കല്‍ കോളേജിലെ ജീവനക്കാരികള്‍ ആത്മഹത്യക്ക് ശ്രമിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing നെഹ്‌റു മെഡിക്കല്‍ കോളേജിലെ ജീവനക്കാരികള്‍ ആത്മഹത്യക്ക് ശ്രമിച്ചു.

പാലക്കാട്: പാലക്കാട് വാണിയംകുളത്ത് നെഹ്‌റു ഗ്രൂപ്പിന് കീഴിലുള്ള മെഡിക്കല്‍ കോളേജിലെ രണ്ട് ജീവനക്കാര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ആസിഡ് ഉള്ളില്‍ച്ചെന്ന നിലയില്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ജീവനക്കാരുടെയും നില ഗുരുതരമാണ്. റേഡിയോളജി വിഭാഗത്തിലെ ജീവനക്കാരികളാണ് ഇവര്‍. നൈട്രിക് ആസിഡാണ് ഇരുവരും കഴിച്ചിരിക്കുന്നതെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0Shares