
തളിപ്പറമ്പ് : തളിപ്പറമ്പ് കീഴാറ്റൂരില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തിയ സുരേഷ് കീഴാറ്റൂരിനെ പോലിസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടർന്നാണ് നടപടി. നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കാനുളള നീക്കത്തിനെതിരെ സി.പി.എം ശക്തികേന്ദ്രമായ തളിപ്പറമ്പ് കീഴാറ്റൂരില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തിവരികയായിരുന്നു സുരേഷ്.

ഒരു കാരണ വശാലും കീഴാറ്റൂര്‍ വയല്‍ നികത്തി ബൈപ്പാസ് വരാന്‍ അനുവദിക്കില്ലന്ന നിലപാടിലാണ് കർഷകർ, അതുകൊണ്ട് തന്നെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കര്‍ഷകത്തൊഴിലാളിയായ നമ്ബ്രാടത്ത് ജാനകി(69) നിരാഹാര സമരം ആരംഭിച്ചു. പ്രാദേശിക സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധവും അറസ്റ്റ് വരിക്കലും മറികടന്നാണ് അധികാരികള്‍ ബൈപ്പാസ് നിര്‍മ്മാണത്തിനുള്ള നടപടികളുമായി മുന്നോട്ട് പോയത് എന്നതും ശ്രദ്ധേയമാണ്.