തായ്‌ലാന്‍ഡ്: പാമ്പുകള്‍ ഇഴഞ്ഞ് നീങ്ങാറാണ് പതിവ്. എന്നാല്‍ പാമ്പുകള്‍ പറന്നുവന്നാലുള്ള അവസ്ഥയെന്തായിരിക്കും. തായ്ലാന്‍ഡിലാണ് അത്തരമൊരു സംഭവം ഉണ്ടായത്. ഒരു ഇന്റര്‍നെറ്റ് കഫേയിലേക്കാണ് പാമ്പ് പറന്നു വന്നത്. അവിടുത്തെ സി.സി ടി.വി ദൃശ്യം ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയും ചെയ്തു. കഫേയുടെ വാതിലിന്റെ വിടവില്‍ കൂടിയാണ് പാമ്പ് അകത്ത് കടന്നത്. കഫേയില്‍ നിന്ന് ഒരു യുവാവ് പുറത്തുപോകാന്‍ വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പാമ്പ് പറന്ന് വന്ന് വാതിലിനിടയിലൂടെ യുവാവിന്റെ ദേഹത്ത് കയറിയത്.

മരണവെപ്രാളത്തില്‍ ചാടിതെറിച്ച യുവാവിന്റെ ദേഹത്ത് നിന്ന് പാമ്പ് വീണ് കഫേയിലൂടെ പരക്കം പായാന്‍ തുടങ്ങി. ഒടുവില്‍ അതിനെ പിടികൂടുകയും ചെയ്തു. ആരെയും പാമ്പ് കടിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കഫേക്കുള്ളില്‍ നിന്നും പുറത്തുനിന്നുമുള്ള രസകരമായ സിസിടിവി ദൃശ്യങ്ങള്‍ കാണാം.