നെയ്യാറ്റിൻകരയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മർദ്ദിച്ച സംഭവം; ഡി.സി.സി സെക്രട്ടറിക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി

  • Post category:news
  • Reading time:1 min read
You are currently viewing നെയ്യാറ്റിൻകരയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മർദ്ദിച്ച സംഭവം; ഡി.സി.സി സെക്രട്ടറിക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി

നെയ്യാറ്റിൻകര മാരായമുട്ടത്ത് പട്ടാപ്പകല്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ ഡി.സി.സി സെക്രട്ടറിക്കെതിരെ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി. യൂത്ത് കോണ്‍ഗ്രസ് പെരുങ്കടവിള മണ്ഡലം പ്രസിഡന്റ് മാരായമുട്ടം ജയനെയാണ് ഡി.സി.സി ജനറല്‍ സെക്രട്ടറി മാരായമുട്ടം സുരേഷും സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചത്.

ജയനെ മര്‍ദ്ദിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു . എന്നിട്ടും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് പരാതി. ഡി.സി.സി സെക്രട്ടറി സുരേഷിന്‍റെ ബന്ധുവിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നുണ്ടായ മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലുള്ള കാരണം. തിങ്കളാഴ്ച വൈകീട്ട് നാലര മണിയോടെയായിരുന്നു സംഭവം . മാരായമുട്ടം സഹകരണ ബാങ്കിലെത്തിയ ജയനെ ബൈക്കിലെത്തിയ സുരേഷും സുഹൃത്തും ചേര്‍ന്ന് ബാറ്റ് ഉപയോഗിച്ച്‌ അടിച്ച്‌ വീഴ്ത്തുകയായിരുന്നു.

0Shares