നെട്ടറ പാലത്തിന്‍റെ നിര്‍മാണം പുനഃരാരംഭിക്കണം; വയനാട് കളക്ടര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

  • Post category:news
  • Reading time:1 min read
You are currently viewing നെട്ടറ പാലത്തിന്‍റെ നിര്‍മാണം പുനഃരാരംഭിക്കണം; വയനാട് കളക്ടര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

വയനാട് ജില്ലയില്‍ തിരുനെല്ലി വില്ലേജിലെ നെട്ടറ പാലത്തിന്‍റെ നിര്‍മാണം പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് കളക്ടര്‍ക്ക് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധിയുടെ കത്ത്. പാലത്തിന്‍റെ പുനഃര്‍നിര്‍മാണം നടക്കുന്ന കാലയളവില്‍ നെട്ടറ ആദിവാസി കോളനി നിവാസികള്‍ക്ക് ആവശ്യമായ ഗതാഗത സൗകര്യം ഉറപ്പാക്കണമെന്നും കത്തിലൂടെ രാഹുല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂലായ് 31നാണ് മണ്ഡലത്തിലെ എം.പി എന്ന നിലയില്‍ രാഹുല്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നൽകിയത്. ആദിവാസി കോളനിയിലെ ജനങ്ങള്‍ അവരുടെ ബുദ്ധിമുട്ട് തന്നെ അറിയിച്ചെന്നും വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നു.

നേരത്തെ ഉണ്ടായിരുന്ന പാലം 2006ല്‍ ഒലിച്ചുപോയതിനെ തുടർന്ന് കഴിഞ്ഞ 13 വര്‍ഷമായി മരം കൊണ്ടുള്ള പാലത്തിലൂടെയാണ് കോളനി നിവാസികള്‍ യാത്ര ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി കത്തിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്. 40 കുടുംബങ്ങളാണ് കോളനിയില്‍ താമസിക്കുന്നത്. കോണ്‍ക്രീറ്റ് പാലത്തിന്‍റെ നിര്‍മാണം ഇപ്പോള്‍ പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. ഇതിന്‍റെറ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കി പാലം ഗതാഗത യോഗ്യമാക്കണമെന്നാണ് രാഹുല്‍ ഗാന്ധി കളക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്.

0Shares