നെടുമ്പാശ്ശേരിയില്‍ 567ഗ്രാം തങ്കവുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing നെടുമ്പാശ്ശേരിയില്‍ 567ഗ്രാം തങ്കവുമായി കണ്ണൂര്‍ സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് 567ഗ്രാം തങ്ക ബിസ്‌കറ്റുകള്‍ പിടികൂടി. ദുബായില്‍നിന്നും ഫ്‌ലൈ ദുബായ് വിമാനത്തില്‍ വന്ന കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരനില്‍ നിന്നുമാണ് തങ്കം പിടിച്ചത്.

23 ലക്ഷം രൂപ വിലവരുന്ന തങ്കമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ഡ്യൂട്ടി ഫ്രീ ഷോപ്പിന്‍റെ കവറില്‍ ഒളിപ്പിച്ച് പത്ത് തങ്ക ബിസ്‌ക്കറ്റുകളാണ് ഇയാള്‍ കൊണ്ടുവന്നത്.

0Shares