നെടുമ്പാശ്ശേരിയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം നിയന്ത്രണം വിട്ട് തെന്നിമാറി

  • Post category:news
  • Reading time:1 min read
You are currently viewing നെടുമ്പാശ്ശേരിയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം നിയന്ത്രണം വിട്ട് തെന്നിമാറി

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡിങ്ങിനിടെ നിയന്ത്രണം വിട്ട് പുറത്തേയ്ക്ക് നീങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചേ 4.30 ഓടെ കുവൈറ്റ് എയര്‍വേയ്‌സ് ലാന്‍ഡ് ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. പെട്ടെന്നുണ്ടായ കാറ്റിലും, മഴയിലും പൈലറ്റിന് റണ്‍വേ വ്യകതമാകാതിരുന്നതാണ് വിമാനം നിയന്ത്രണം വിടാന്‍ കാരണമെന്നാണ് വിവരം. സംഭവത്തില്‍ റണ്‍വേയുടെ അരികിലുള്ള എട്ട് ലൈറ്റുകള്‍ തകര്‍ന്നു. വിമാനത്തിന്റെ പുറകിലെ ഒരു ടയര്‍ പൊട്ടുകയും ചെയ്തു. നിയന്ത്രണം ഏറ്റെടുത്ത് യാത്രക്കാരെ സുരക്ഷിതമായി ടെര്‍മിനലില്‍ ഇറക്കി.

0Shares