
ധാക്ക: ലൈംഗീകതയുടെ രാജാവ് (സെക്സ് സുല്‍ത്താന്‍) എന്ന് സ്വയം അവകാശപ്പെടുന്ന യുവാവ് ഒടുവില്‍ പോലിസ് പിടിയിലായി. ബംഗ്ലാദേശുകാരന്‍ ഫൗദ് ബിന്‍ സുല്‍ത്താനെയാണ് ബ്ലാക്ക് മെയില്‍ ചെയ്ത കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ധാക്കയിലെ ഫൗദിന്റെ വീട്ടില്‍ ബുധനാഴ്ച്ച പോലീസ് നടത്തിയ റെയ്ഡില്‍ ലാപ്ടോപ്പ്, മെത്താഫെറ്റമിന്‍ ഗുളികകള്‍, നീലചിത്രങ്ങള്‍ എന്നിവ പിടിച്ചെടുത്തു. സ്ത്രീകളുമായി സുല്‍ത്താന്‍ നടത്തിയ ലൈംഗിക ബന്ധത്തിന്റെ വീഡിയോ ചിത്രം കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് യുവാവിനെതിരേയുള്ള പരാതി. മുപ്പതിലേറെ സ്ത്രീകളുടെ വീഡിയോ സുല്‍ത്താന്‍ ചിത്രീകരിച്ചതായി പോലിസ് കണ്ടെത്തി. ഓണ്‍ലൈന്‍ വഴി ഇടപാടുകാരായ സ്ത്രീകളെ കണ്ടെത്തി ഇവരെ സ്വന്തം ഫല്‍റ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയാണ് പുരുഷ വേശ്യയായ സുല്‍ത്താന്റെ പതിവ്. പിന്നീട് സ്ത്രീകള്‍ അറിയാതെ വീഡിയോ ചിത്രീകരിക്കും.

തുടര്‍ന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ഇയാളുടെ രീതി. വിവാഹിതരായ സ്ത്രീകളാണ് പ്രധാനമായും സുല്‍ത്താന്റെ ഇര. ഓണ്‍ലൈനിയൂടെ ചാറ്റിങ് നടത്തി പ്രണയം നടിച്ച് ഫ്‌ളാറ്റിലെത്തിച്ച് ലൈംഗീക ബന്ധത്തിലേര്‍പെടുകയാണ് ചെയ്യുക. പോലിസ് നടത്തിയ റെയ്ഡില്‍ 150 തോളം സ്ത്രീകളുടെ അശ്ലീല വീഡിയോകള്‍ ലാപ്പ്ടോപ്പില്‍ നിന്നും പോലീസ് കണ്ടെടുത്തു.റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ കൂടിയായ ഫൗദ്. മുഖംമൂടിയണിഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ ലൈംഗിക വീഡിയോ ലൈവായി പ്രദര്‍ശിപ്പിച്ചിരുന്നു. പ്രായപൂര്‍ത്തിയാകത്തവരടക്കം ലക്ഷണക്കിന് ആളുകള്‍ ഇയാള്‍ക്ക് പ്രേക്ഷകരായുണ്ട്.
പൂര്‍ണ സമ്മതത്തോടെയാണ് സ്ത്രീകള്‍ തന്റെ അടുത്ത് വരുന്നതെന്ന് പോലിസിനോട് ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശില്‍ നീലച്ചിത്രങ്ങള്‍ക്ക് നിരോധനമുണ്ട്. അതുകൊണ്ട് നിലച്ചിത്ര നിരോധന നിയമത്തിന്റെ കീഴില്‍ വരുന്ന വകുപ്പുകള്‍ ചുമത്തിയാണ് സുല്‍ത്താനെ അറസ്റ്റുചെയ്തിരിക്കുന്നത്. 10 വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കാവുന്ന കുറ്റമാണ് യുവാവില്‍ ചുമത്തിയിരിക്കുന്നത്. ഈ വര്‍ഷം തന്നെ അധികൃതര്‍ 600 ഓളം അശ്ലീല സൈറ്റുകള്‍ അടപ്പിച്ചിരുന്നു.
