നീലഗിരി കോടനാട് എസ്റ്റേറ്റ് കൊലപാതകം: രണ്ടാം പ്രതി സയനെ അറസ്റ്റ് ചെയ്തു.

  • Post category:news
  • Reading time:1 min read
You are currently viewing നീലഗിരി കോടനാട് എസ്റ്റേറ്റ് കൊലപാതകം: രണ്ടാം പ്രതി സയനെ അറസ്റ്റ് ചെയ്തു.

കോയമ്പത്തൂര്‍: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരി കോടനാട് എസ്റ്റേറ്റ് കൊലപാതക കേസിലെ രണ്ടാം പ്രതി സയനെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സയനെ ഡിസ്ചാര്‍ജ് ചെയ്തതിനുശേഷമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ 24നാണ് എസ്റ്റേറ്റിലെ കാവല്‍ക്കാരന്‍ നേപ്പാള്‍ സ്വദേശി റാം ബഹദൂറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കേസിലെ ഒന്നാം പ്രതിയെന്ന് പോലീസ് കണ്ടെത്തിയ കനകരാജ് വാഹനാപകടത്തില്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം പ്രതിയായ സയനും കുടുംബവും സഞ്ചരിച്ച വാഹനവും അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഇയാളുടെ ഭാര്യയും മകളും മരിച്ചിരുന്നു. കോയമ്പത്തൂരില്‍ ഒരു ബേക്കറിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്.

0Shares