നീണ്ട നാളുകള്‍ക്ക് വിരാമമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി രവിശാസ്ത്രി ചുമതലയേറ്റു.

  • Post category:news
  • Reading time:2 mins read
You are currently viewing നീണ്ട നാളുകള്‍ക്ക് വിരാമമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി രവിശാസ്ത്രി ചുമതലയേറ്റു.


ന്യൂഡല്‍ഹി: ഊഹാ പോഹങ്ങളുടെ നീണ്ട നാളുകളുടെ കാത്തിരിപ്പിന് ഇതോടെ വിരമാമായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി രാവിശാസ്ത്രി ചുമതലയേറ്റെടുത്തു. പരിശീലനകനായുള്ള അഭിമുഖം കഴിഞ്ഞ ദിവസം നടന്നിരുന്നു പക്ഷെ അന്ന് പ്രഖ്യപ്പിച്ചിരുന്നില്ലാ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുമായുള്ള ചര്‍ച്ചക്ക് ശേഷം പ്രഖ്യപ്പിക്കാമെന്നായിരുന്നു ബി.സി.സി.ഐ തീരുമാനിച്ചത്. ഉപദേശക സമതി അംഗങ്ങളായ സചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍ എന്നിവര്‍ അടങ്ങുന്ന മൂന്നംഗ സമിതിയാണ് രവി ശാസ്ത്രിയെ തിരഞ്ഞെടുത്തത്. അടുത്ത ഏകദിന ലോകകപ്പ് വരെയാണ് രവി ശാസ്ത്രി ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുക. ശ്രീലങ്കയ്ക്കെതിരായ പര്യടനമാണ് ശാസ്ത്രിയുടെ കീഴില്‍ ഇന്ത്യന്‍ ആദ്യം കളിക്കുന്നത്. അഭിമുഖത്തിന് നേരിട്ടെത്താതെ സ്‌കൈപ് വഴിയായിരുന്നു രവി ശാസ്ത്രി ഉപദേശക സമിതിയുമായി സംസാരിച്ചത്. 10 പേര്‍ ഇന്ത്യന്‍ പരിശീലകസ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നെങ്കിലും രവി ശാസ്ത്രിക്കൊപ്പം വീരേന്ദര്‍ സെവാഗ്, ടോം മൂഡി, ലാല്‍ചന്ദ് രജപുത്, റിച്ചാര്‍ഡ് പൈബസ് എന്നിവരായിരുന്നു അവസാന പോരാട്ടത്തിനുണ്ടായിരുന്നത്. ആരാധക പിന്തുണ സെവാഗിനൊപ്പം ആയിരുന്നെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച് ശാസ്ത്രിക്ക് നറുക്ക് വീഴുകയായിരുന്നു .

2016 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡയറക്ടറായിരുന്ന രവി ശാസ്ത്രിയുടെ പദവി കുംബ്ലെയുട വരവോടെയാണ് തെറിച്ചത്. ശാസ്ത്രിയുടെ നിര്‍ദേശങ്ങള്‍ക്ക് കീഴില്‍ എട്ട് ടെസ്റ്റും 16 ഏകദിനവും 20 ട്വന്റിയും ഇന്ത്യ കളിച്ചിട്ടുണ്ട്. എട്ട് ടെസ്റ്റില്‍ അഞ്ച് മല്‍സരം വിജയിക്കുകയും രണ്ട് മല്‍സരത്തില്‍ പരാജയപ്പെടുകയും ചെയ്തപ്പോള്‍ ഒരു മല്‍സരം സമനിലയിലും പിരിഞ്ഞു. ഏകദിനത്തില്‍ 16 മല്‍സരത്തില്‍ നിന്ന് ഏഴ് മല്‍സരത്തില്‍ മാത്രമേ ഇന്ത്യക്ക് ജയിക്കാനായുള്ളു. ട്വന്റിയില്‍ 14 ജയവും നാല് തോല്‍വിയും ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യ അക്കൗണ്ടിലാക്കിയിട്ടുണ്ട്. വിരാട് കോഹ്ലിയുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് അനില്‍ കുംബ്ലെ ഇന്ത്യന്‍ പരിശീലകസ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. ജൂണ്‍ 26 വരെ കുംബ്ലെയുടെ കാലാവധി ഉണ്ടായിരുന്നെങ്കിലും കുംബ്ലെ നേരത്തെ രാജിവക്കുകയായിരുന്നു. ഇന്ത്യന്‍ താരങ്ങള്‍ക്ക് രവി ശാസ്ത്രി പ്രിയങ്കരനാണെങ്കിലും ഇന്ത്യന്‍ ടീമിന്റെ ഇനിയുള്ള പ്രകടനം എന്താവുമെന്ന് കാത്തിരുന്ന് കാണാം. അതേ പോലെ ഇന്ത്യയുടെ പുതിയ ബൗളിങ് പരിശീലകനായി മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാനെയും നിയമിച്ചു.

0Shares