
നിയന്ത്രണം നഷ്ടമായ ചൈനീസ് ബഹിരാകാശനിലയം ടിയാൻഗോങ് 1 ദക്ഷിണ പസഫിക്കിൽ പതിച്ചു. ഏഴു ടൺ ഭാരമുള്ള നിലയത്തിന്റെ ഭൂരിഭാഗവും ഭൗമാന്തരീക്ഷവുമായുള്ള ഘർഷണത്തിൽ കത്തിത്തീര്ന്നിട്ടുണ്ട്. എന്നാലും ഇന്ധനടാങ്ക്, റോക്കറ്റ് എൻജിൻ തുടങ്ങിയ കട്ടികൂടിയ ഭാഗങ്ങൾ പൂർണമായി കത്തിത്തീരില്ല. 2011 സെപ്റ്റംബർ 29-നു വിക്ഷേപിച്ചതാണ് ടിയാൻഗോംഗ് അഥവാ സ്വർഗീയകൊട്ടാരം എന്ന പേരിലുള്ള ബഹിരാകാശ നിലയം.

അന്ന് എട്ടര ടൺ ഭാരവും 10.5 മീറ്റർ നീളവും ഉണ്ടായിരുന്നു. ഇപ്പോൾ ഭാരം ഏഴു ടൺ. 2016 മാർച്ചിലാണ് ഈ നിലയം നിയന്ത്രണം വിട്ട് സഞ്ചാരം തുടങ്ങിയത്. അതേവർഷം രണ്ടാമത്തെ ബഹിരാകാശ നിലയമായ തിയാൻഗോങ്-2 ചൈന വിജയകരമായി വിക്ഷേപിച്ചു. മൂന്നാമത്തെ ബഹിരാകാശനിലയം ഉടൻ വിക്ഷേപിക്കാനുള്ള ഒരുക്കത്തിലാണ് ചൈന.
