നി​ർ​ഭ​യ കേസ്: മു​കേ​ഷ് സിം​ഗി​ന്‍റെ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി; പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന്

  • Post category:news
  • Reading time:1 min read
You are currently viewing നി​ർ​ഭ​യ കേസ്:  മു​കേ​ഷ് സിം​ഗി​ന്‍റെ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി; പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന്

ദ​യാ​ഹ​ർ​ജി ത​ള്ളി​യ രാ​ഷ്‌​ട്ര​പ​തി​യു​ടെ ന​ട​പ​ടി ചോ​ദ്യം ചെ​യ്തു നി​ർ​ഭ​യ കേ​സി​ലെ പ്ര​തി മു​കേ​ഷ് സിം​ഗ് ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. കേ​സി​ൽ വാ​ദം കേ​ട്ട ജ​സ്റ്റീ​സ് ആ​ർ.. ഭാ​നു​മ​തി അ​ധ്യ​ക്ഷ​യാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് ഹ​ർ​ജി ത​ള്ളി​യ​ത്. ദ​യാ​ഹ​ർ​ജി​ക്കൊ​പ്പം ന​ൽ​കി​യ മു​ഴു​വ​ൻ രേ​ഖ​ക​ളും രാ​ഷ്‌​ട്ര​പ​തി​ക്ക് അ​യ​ച്ചി​ട്ടി​ല്ലെ​ന്ന വാ​ദം ന്യാ​യി​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ആ​ർ​ട്ടി​ക്കി​ൾ 72 പ്ര​കാ​രം രാ​ഷ്ട്ര​പ​തി ത​ന്‍റെ അ​ധി​കാ​രം പ്ര​യോ​ഗി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വ് ജു​ഡീ​ഷ​ൽ അ​വ​ലോ​ക​ന​ത്തി​ന് വി​ധേ​യ​മാ​ക്കാ​നാ​വി​ല്ലെ​ന്നും കോ‌‌​ട​തി വ്യ​ക്ത​മാ​ക്കി. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. എല്ലാ രേഖകളും രാഷ്ട്രപതിക്കു സമര്‍പ്പിക്കപ്പെട്ടില്ലെന്നും രാഷ്ട്രപതി തിടുക്കത്തില്‍ ദയാഹര്‍ജി തള്ളുകയായിരുന്നെന്നും ആരോപിച്ചാണ് മുകേഷ് കുമാര്‍ സിങ് സുപ്രീം കോടതിയെ സമീപിച്ചത്.

തിഹാര്‍ ജയിലില്‍ താന്‍ ലൈംഗികപീഡനത്തിനിരയായെന്നും ഏകാന്തതടവിലിട്ടെന്നുമെല്ലാം മുകേഷ് വാദിച്ചെങ്കിലും അതൊന്നും ദയാഹര്‍ജി അനുവദിക്കാനുള്ള കാരണമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കും. ജ​സ്റ്റീ​സു​മാ​രാ​യ അ​ശോ​ക് ഭൂ​ഷ​ൺ, എ.​എ​സ്.​ബോ​പ്പ​ണ എ​ന്നി​വ​രാ​യി​രുന്നു ബെ​ഞ്ചി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ.

0Shares