നി​ര​വ​ധി സ​ര്‍​ക്കാ​ര്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ളി​ലൊ​ന്നി​ലെ പ്രാ​ദേ​ശി​ക ത​ല​ത്തി​ലെ ജൂ​നി​യ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​ത്ര​മാ​ണ് എസ്.ഐമാര്‍ എന്ന് ജ​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കണം; ഫോണ്‍കാള്‍ വിവാദത്തില്‍ സി.പി.എം ഏരിയാ സെക്രട്ടറിക്ക് പിന്തുണയുമായി ബല്‍റാം

  • Post category:news
  • Reading time:1 min read
You are currently viewing നി​ര​വ​ധി സ​ര്‍​ക്കാ​ര്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ളി​ലൊ​ന്നി​ലെ പ്രാ​ദേ​ശി​ക ത​ല​ത്തി​ലെ ജൂ​നി​യ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​ത്ര​മാ​ണ് എസ്.ഐമാര്‍ എന്ന് ജ​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്കണം; ഫോണ്‍കാള്‍ വിവാദത്തില്‍ സി.പി.എം ഏരിയാ സെക്രട്ടറിക്ക് പിന്തുണയുമായി ബല്‍റാം

ഔ​ദ്യോ​ഗി​ക ഫോ​ണി​ലേ​ക്ക് വ​ന്ന ഫോ​ൺ​കോ​ള്‍ ക​ള​മ​ശ്ശേ​രി എസ്.ഐ മ​ന​പൂ​ര്‍​വ്വം റി​ക്കാ​ര്‍​ഡ് ചെ​യ്ത് പു​റ​ത്തു​വി​ട്ട​ത് ശ​രി​യാ​യി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ വി.​ടി.​ബ​ല്‍​റാം. പു​റ​ത്തു വ​ന്ന ഫോ​ണ്‍ സം​ഭാ​ഷ​ണം കേ​ട്ടി​ട​ത്തോ​ളം അ​ത് റി​ക്കാ​ര്‍​ഡ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച​ത് ഏ​രി​യാ സെ​ക്ര​ട്ട​റി ആ​വാ​ന്‍ വ​ഴി​യി​ല്ല. കാ​ര​ണം പ​ഞ്ച് ഡ​യ​ലോ​ഗു​ക​ള്‍​ക്ക് മു​ന്നി​ല്‍ ചൂ​ളി​പ്പോ​വു​ന്ന​ത് അ​യാ​ളാ​ണ്.

എ​ന്നാ​ല്‍ ത​ന്‍റെ ഔ​ദ്യോ​ഗി​ക ഫോ​ണി​ലേ​ക്ക് വ​ന്ന ഒ​രു രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ കോ​ള്‍, അ​തും കാ​ര്യ​മാ​യ നി​യ​മ​വി​രു​ദ്ധ ആ​വ​ശ്യ​ങ്ങ​ളൊ​ന്നും ഉ​ന്ന​യി​ക്ക​പ്പെ​ടാ​ത്ത സ്ഥി​തി​ക്ക്, മ​നഃ​പൂ​ര്‍​വം റി​ക്കാ​ര്‍​ഡ് ചെ​യ്ത് പു​റ​ത്തു​വി​ടാ​ന്‍ ഒ​രു സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ത​യാ​റാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത​ത്ര നി​സാ​ര​മാ​യി കാ​ണേ​ണ്ട കാ​ര്യ​മ​ല്ലെ​ന്ന് ബ​ല്‍​റാം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍, കൃ​ഷി ഓ​ഫീ​സ​ര്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍, പി​.ഡ​ബ്ല്യു.​ഡി അ​സി.​എ​ഞ്ചി​നീ​യ​ര്‍ എ​ന്നി​വ​രെ​യൊ​ക്കെ​പ്പോ​ലെ നി​ര​വ​ധി സ​ര്‍​ക്കാ​ര്‍ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ളി​ലൊ​ന്നി​ലെ പ്രാ​ദേ​ശി​ക ത​ല​ത്തി​ലെ ജൂ​നി​യ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​ത്ര​മാ​ണ് എസ്.ഐ​മാ​രെ​ന്ന് ജ​ന​ങ്ങ​ള്‍ മ​ന​സി​ലാ​ക്ക​ണ​മെ​ന്നും അ​വ​ര്‍​ക്ക് പ്ര​വ​ര്‍​ത്ത​ന സ്വാ​ത​ന്ത്ര്യം ഉ​ണ്ടാ​വ​ണം. എ​ന്നാ​ല്‍, അ​വ​ര്‍ അ​തി​മാ​നു​ഷ​രാ​ണെ​ന്ന് ധ​രി​ച്ച് ആ​രാ​ധി​ച്ചു ക​ള​യ​രു​തെ​ന്നും ബ​ല്‍​റാം കൂ​ട്ടി​ച്ചേ​ർ​ത്തു.

അതേസമയം, സം​ഭ​വ​ത്തിൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി സി​.പി​.എം ഏ​രി​യാ സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ രംഗത്തെത്തി. ക​ള​മ​ശേ​രി എസ്.ഐ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല, എ​സ്ഐ അ​മൃ​ത് രം​ഗ​നാ​ണ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തെ​ന്നും സി.​പി.​എം നേ​താ​വ് പ​റ​ഞ്ഞു. എ​സ്ഐ പ​രാ​തി​ക്കാ​ര​ന്‍റെ ഫോ​ൺ സം​ഭാ​ഷ​ണം റി​ക്കാ​ർ​ഡ് ചെ​യ്തു പ്ര​ച​രി​പ്പി​ച്ചു. എസ്.ഐ​യു​ടെ ന​ട​പ​ടി കൃ​ത്യ​വി​ലോ​പ​മാ​ണ്. മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ൺ സം​ഭാ​ഷ​ണം അ​ട​ക്കം എ​സ്ഐ റി​ക്കാ​ർ​ഡ് ചെ​യ്തു പ്ര​ച​രി​പ്പി​ക്കാ​റു​ണ്ടെ​ന്നും സ​ക്കീ​ർ ഹു​സൈ​ൻ ആ​രോ​പി​ച്ചു.

കൊ​ച്ചി ശാ​സ്ത്ര​സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ വി​ദ്യാ​ർത്ഥിക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​പ്പോ​ൾ എ​സ്എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റി​നെ പി​ടി​കൂ​ടി പോ​ലീ​സ് ജീ​പ്പി​ൽ ക​യ​റ്റി​യ​തി​നെ ചോ​ദ്യം​ചെ​യ്താ​യി​രു​ന്നു ഏ​രി​യ സെ​ക്ര​ട്ട​റി​യു​ടെ ഫോ​ൺ​വി​ളി. ഫോ​ൺ സം​ഭ​ഷ​ണ​ത്തി​ന്‍റെ ശ​ബ്ദ​രേ​ഖ പി​ന്നീ​ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ക​യാ​യി​രു​ന്നു.

“ക​ള​മ​ശേ​രി​യി​ലെ രാ​ഷ്‌​ട്രീ​യം മ​ന​സി​ലാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന​തു ന​ല്ല​താ​യി​രി​ക്കും” എ​ന്ന സ​ക്കീ​ർ ഹു​സൈ​ന്‍റെ മു​ന്ന​റി​യി​പ്പും “”ഞാ​ൻ ടെ​സ്റ്റ് എ​ഴു​തി പാ​സാ​യ​താ​ണെ​ന്നും എസ്.ഐ ആ​യി ക​ള​മ​ശേ​രി​യി​ൽ​ത​ന്നെ ഇ​രി​ക്കാ​മെ​ന്ന് ആ​ർ​ക്കും വാ​ക്കു​കൊ​ടു​ത്തി​ട്ടി​ല്ല” എ​ന്ന എസ്.ഐ​യു​ടെ മ​റു​പ​ടി​യു​മാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വൈ​റ​ലാ​യ​ത്.

0Shares