നിസാമുദ്ദീന്‍ – എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലെ എ.സി കോച്ചില്‍ തീ പടര്‍ന്നു

  • Post category:news
  • Reading time:1 min read
You are currently viewing നിസാമുദ്ദീന്‍ – എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലെ എ.സി കോച്ചില്‍ തീ പടര്‍ന്നു

നിസാമുദ്ദീന്‍ – എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിലെ എ. സി കോച്ചില്‍ തീ പടര്‍ന്നു. ബി ഫോര്‍ എ.സി കോച്ചില്‍ തീ പടരുന്നത് കണ്ട യാത്രക്കാരി മറ്റ് യാത്രക്കാരെയും റെയില്‍വേ ജീവനക്കാരെയും വിവരമറിയിക്കുകയായിരുന്നു. യാത്രക്കാരും ജീവനക്കാരും ചേര്‍ന്ന് തീയണച്ചു. എക്‌സ്പ്രസ് കര്‍ണ്ണാടകയിലെ ഉഡുപ്പി ജില്ലയിലെ ബിജൂര്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ശേഷമാണ് എ.സി കോച്ചില്‍ തീ കണ്ടത്.

കുന്ദാപുര സ്റ്റേഷനില്‍ ഇറങ്ങുന്നതിനിടെയാണ് ബി ഫോര്‍ കോച്ചില്‍ പുക ഉയര്‍ന്നത്. ഉറക്കത്തിലായിരുന്ന യാത്രക്കാരെ ഇവര്‍ ഉടനെ വിവരമറിയിച്ചു. ഇതിനിടെ യാത്രക്കാര്‍ ചങ്ങലവലിച്ച് തീവണ്ടി നിര്‍ത്തി. തുടര്‍ന്ന് തീയണയ്ക്കുകയായിരുന്നു. ചക്രത്തിന്‍റെ ഇടയില്‍നിന്നുണ്ടായ തീപ്പൊരികളില്‍ നിന്നാണ് എ.സി കോച്ചില്‍ തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.

0Shares