നിശ്ചയ വേദിയില്‍ മാരി 2ലെ ഹിറ്റ് ഗാനത്തിൻ്റെ താളത്തിനൊപ്പിച്ച്‌ ഇരുവരും ചുവട്‌വെക്കുന്നു; ബിഗ് ബോസിലൂടെ തുടങ്ങിയ പ്രണയം യാതാർഥ്യമാക്കിയ സന്തോഷം ഇരുവരുടെയും മുഖത്ത് കാണാം; വൈറലായ വിവാഹനിശ്ചയ വീഡിയോ..

  • Post category:news
  • Reading time:1 min read
You are currently viewing നിശ്ചയ വേദിയില്‍ മാരി 2ലെ ഹിറ്റ് ഗാനത്തിൻ്റെ താളത്തിനൊപ്പിച്ച്‌ ഇരുവരും ചുവട്‌വെക്കുന്നു; ബിഗ് ബോസിലൂടെ തുടങ്ങിയ പ്രണയം യാതാർഥ്യമാക്കിയ സന്തോഷം ഇരുവരുടെയും മുഖത്ത് കാണാം; വൈറലായ വിവാഹനിശ്ചയ വീഡിയോ..

കൊച്ചി: ടെലിവിഷന്‍ അവതാരിക, ചലച്ചിത്രതാരം എന്നീ നിലകളില്‍ പ്രശസ്തയായ പേര്‍ളി മാണി വിവാഹിതയാകുന്നു. ബിഗ് ബോസിലൂടെ പരിചയപ്പെട്ട ശ്രീനിഷാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം ലളിതമായ ചടങ്ങിൽ കഴിഞ്ഞദിവസം നടന്നു. ബിഗ് ബോസിലൂടെ തുടങ്ങിയ പേര്‍ളിയുടെയും ശ്രീനിഷിൻ്റെയും പ്രണയമാണ് യാത്രാഥ്യമാകുന്നത്. വിവാഹനിശ്ചയത്തിൻ്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

ഇരുവരും വളരെ രസകരമായ രീതിയിൽ ആടിയും പാടിയും ആസ്വദിച്ചും വിവാഹനിശ്ചയത്തിൽ പങ്കെടുത്തു. നിശ്ചയ വേദിയില്‍ മാരി 2ലെ ഹിറ്റ് ഗാനത്തിൻ്റെ താളത്തിനൊപ്പിച്ച്‌ ഇരുവരും ചുവട് വെക്കുകയും ചെയ്യുന്നുണ്ട് വീഡിയോയിൽ.

ബാഗ്ലൂരില്‍ നിന്നും മീഡിയ സ്റ്റഡീസില്‍ ബിരുദം നേടിയ പേര്‍ളി ടെലിവിഷന്‍ അവതാരക എന്ന നിലയിലാണ് പ്രശസ്തയാവുന്നത്. ദ ലാസ്റ്റ് സപ്പര്‍ എന്ന സിനിമയിലാണ് ആദ്യമായി നായികയാവുന്നത്. ചിത്രത്തില്‍ ഒരു അറബിക് ഗാനവും പേളി ആലപിച്ചിട്ടുണ്ട്. കാര്‍ റെയ്‌സിങ്ങില്‍ താല്‍പര്യമുള്ള താരം 13000 സി സി ലേഡീസ് ക്ലാസ് രാജാ ഐലന്റ് റാലിയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. മഴവില്‍ മനോരമ ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയായ ഡി ഫോര്‍ ഡാന്‍സിലെ അവതാരികയാണ്.

0Shares