തിരുവനന്തപുരം: ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി തമിഴ് താരസുന്ദരി തൃഷയെത്തുന്നു. ‘ഇവിടെ’,
‘ഇംഗ്ലീഷ് ‘എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയെ നായകനാക്കി ശ്യാമപ്രസാദ് ഒരുക്കുന്ന ചിത്രത്തിലാണ് തൃഷ നായികയാവുന്നത്. മുന്‍പ് മലയാളിയായ ഗൗതം മേനോന്‍ ഒരുക്കിയ ‘വിണ്ണൈതാണ്ടി വരുവായ’ എന്ന ചിത്രത്തില്‍ ആലപ്പുഴക്കാരിയായ ജെസി എന്ന കഥാപാത്രത്തെ തൃഷ അവതരിപ്പിച്ചിരുന്നു.


