നിലപാടില്‍ മാറ്റമില്ല; ശബരിമലയിലെത്തുന്ന വിശ്വാസികളായ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കും- മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing നിലപാടില്‍ മാറ്റമില്ല; ശബരിമലയിലെത്തുന്ന വിശ്വാസികളായ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കും- മുഖ്യമന്ത്രി

തിരുവനന്തപുരം : ശബരിമലയിലെ സത്രീപ്രവേശനം സംബന്ധിച്ച സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെത്തുന്ന വിശ്വാസികളായ സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തില്ല.സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുകയാണ് സര്‍ക്കാര്‍ നയം.വിശ്വാസികളുടെ വാഹനം തടയാന്‍ പാടില്ല. നിയമം കൈയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല.വിശ്വാസികള്‍ക്ക് ശബരിമലയില്‍ ദര്‍ശനത്തിന് എല്ലാവിധ സൗകര്യങ്ങളുമൊരുക്കുമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

0Shares