നിര്‍മാതാക്കള്‍ക്ക് മനോവിഷമമാണോ മനോരോഗമാണോ ഉണ്ടായതെന്നറിയില്ല; ഒത്തുതീര്‍പ്പിന് വിളിക്കും; നമ്മടെ ഭാഗമൊന്നും കേള്‍ക്കില്ലെന്ന് ഷെയ്ന്‍ നിഗം

  • Post category:news
  • Reading time:1 min read
You are currently viewing നിര്‍മാതാക്കള്‍ക്ക് മനോവിഷമമാണോ മനോരോഗമാണോ ഉണ്ടായതെന്നറിയില്ല; ഒത്തുതീര്‍പ്പിന് വിളിക്കും; നമ്മടെ ഭാഗമൊന്നും കേള്‍ക്കില്ലെന്ന് ഷെയ്ന്‍ നിഗം

തിരുവനന്തപുരത്ത് നടക്കുന്ന ഐ.എഫ്.എഫ്.കെയില്‍ നടന്‍ ഷെയ്ന്‍ നിഗം എത്തിയപ്പോള്‍ ആരാധകര്‍ ഓടിക്കൂടി. ചലച്ചിത്ര മേളയില്‍ ഷെയ്‌നിന് പിന്തുണയുമായി പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ആരാധകര്‍ നിരന്നിരുന്നു. സപ്പോര്‍ട്ട് ഷെയ്ന്‍ നിഗം എന്നെഴുതിയ ബാനറുകളാണ് ഉണ്ടായിരുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുമുന്നില്‍ ഷെയ്ന്‍ വ്യക്തമായ മറുപടി നല്‍കുകയും ചെയ്തു.

മുടി മുറിച്ചു പ്രതിഷേധിച്ചത് എന്‍റെ രീതിയാണ്. നാട്ടില്‍ വേറെന്തൊക്കെ പ്രതിഷേധങ്ങള്‍ നടക്കുന്നു. സിനിമയ്ക്കായി നീതി പുലര്‍ത്തിയില്ലെന്ന് പറയരുത്, ആ സിനിമ ഇറങ്ങി കഴിഞ്ഞ് നിങ്ങള്‍ പറയൂ, ഞാന്‍ എന്ത് നീതിയാണ് പുലര്‍ത്താത്തതെന്ന്. ഈ സംഭവത്തില്‍ നിര്‍മാതാക്കള്‍ക്ക് മനോവിഷമമാണോ, മനോരോഗമാണോ ഉണ്ടായതെന്ന് അറിയില്ലെന്നും ഷെയ്ന്‍ പറഞ്ഞു.

ഒത്തുതീര്‍പ്പുകള്‍ക്കു വിളിക്കും, അവിടെ ചെന്ന് ഇരിക്കും. അവര്‍ ഇരുന്ന് റേഡിയോ പോലെ പറയും. നമ്മുടെ ഭാഗങ്ങളൊന്നും കേള്‍ക്കില്ല. അവര്‍ പറഞ്ഞതെല്ലാം നമ്മള്‍ കേട്ട് അനുസരിക്കണം. കേട്ട് അനുസരിക്കുമ്പോഴോ, അവര്‍ പ്രസ്മീറ്റ് വിളിച്ച് ഖേദം അറിയിക്കും. ഖേദം അറിയിച്ചാലും ഇതൊന്നുമല്ല സെറ്റില്‍ നടക്കുന്നത്. ഇത്തവണ നിര്‍മാതാവല്ല എന്നെ ബുദ്ധിമുട്ടിച്ചത്, ആ പടത്തിന്‍റെ ക്യാമറാമാനും സംവിധായകനുമാണ്. അതിനൊക്കെ എനിക്ക് തെളിവുമുണ്ട്. ഇതൊക്കെ എവിടെ വന്നുപറയുവാനും ഞാന്‍ തയ്യാറാണെന്നും ഷെയ്ന്‍ പറഞ്ഞു.

0Shares