
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന തിഹാര്‍ ജയില്‍ അധികൃതരുടെ ഹര്‍ജി തള്ളി. ഡല്‍ഹി പട്യാല കോടതിയാണ് ഹര്‍ജി തള്ളിയത്. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ മരണ വാറണ്ടിറക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

പ്രതികളെ പ്രത്യേകം പ്രത്യേകം വധശിക്ഷയ്ക്കു വിധേയമാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ ഹര്‍ജി സുപ്രീം കോടതി വരുന്ന ചെവ്വാഴ്ച പരിഗണിക്കും. നാല് പ്രതികള്‍ക്കും നോട്ടീസയക്കണമെന്ന കേന്ദ്രസര്‍ക്കാരിന്‍റെ അപേക്ഷയും ജസ്റ്റീസ് ഭാനുമതി അധ്യക്ഷയായ ബെഞ്ച് ചെവിക്കൊണ്ടില്ല.
