നിര്‍ഭയാ കേസ്: പ്രതി മുകേഷിന്‍റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

  • Post category:news
  • Reading time:1 min read
You are currently viewing നിര്‍ഭയാ കേസ്: പ്രതി മുകേഷിന്‍റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

നിര്‍ഭയാ കേസ് പ്രതി മുകേഷിന്‍റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ദയാഹര്‍ജി തള്ളണമെന്ന് രാഷ്ട്രപതിയോട് കേന്ദ്രആഭ്യന്തരമന്ത്രാലയം ശുപാര്‍ശ ചെയ്തിരുന്നു. വധശിക്ഷ നടപ്പാക്കുന്നതിനായി ദല്‍ഹി കോടതി മരണവാറണ്ട് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു മുകേഷ് സിങ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. ദയാഹര്‍ജി പരിഗണനയിലുള്ളതിനാല്‍ മരണ വാറണ്ട് പ്രകാരമുള്ള 22 ന് വധശിക്ഷ നടപ്പാക്കാനാവില്ലെന്ന് ഇന്നലെ കോടതി വ്യക്തമാക്കിയിരുന്നു.

ഇന്ന് 3.30 ന് മരണവാറണ്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പട്യാല ഹൗസ് കോടതി പരിഗണിക്കും. ശിക്ഷ ഫെബ്രുവരി 1 ന് വധശിക്ഷ നടന്നേക്കുമെന്നാണ് അറിയുന്നത്. ഇന്നലെ ദല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്നലെ രാത്രി കേന്ദ്രആഭ്യന്തരമന്ത്രാലയം ഫയല്‍ രാഷ്ട്രപതിക്ക് അയക്കുകയായിരുന്നു.

ദയാഹര്‍ജിയില്‍ ഒരു പകല്‍ കഴിയുന്നതിന് മുന്‍പ് തന്നെ രാഷ്ട്രപതി തീരുമാനം എടുക്കുകയായിരുന്നു. ഇന്ന രാവിലെ പ്രതികളുടെ ശിക്ഷ വൈകിക്കുന്നതിനെതിരെ പെണ്‍കുട്ടിയുടെ അമ്മ രംഗത്ത് വന്നിരുന്നു.തന്‍റെ മകളുടെ മരണം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കുന്നുവെന്നായിരുന്നു അമ്മ പറഞ്ഞത്.

0Shares