ന്യൂഡല്‍ഹി: ഹാദിയക്കേസ് എന്‍.ഐ.എ അവസാനിപ്പിക്കുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് തെളിവില്ല. കേസ് അവസാനിപ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി തീരുമാനിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നുവെന്നതിനു തെളിവു ലഭിക്കാത്ത സാഹചര്യത്തിലാണു നടപടി. ഹാദിയയും ഷെഫിന്‍ ജഹാനുമായുളള വിവാഹം സുപ്രീംകോടതി അംഗീകരിച്ചതും എന്‍.ഐ.എ കണക്കിലെടുത്തു.
ചില പ്രത്യേക ഗ്രൂപ്പുകള്‍ മുഖേനയാണു പെണ്‍കുട്ടികളെ മതംമാറ്റുന്നതെന്നു കണ്ടെത്തിയെങ്കിലും അതു നിര്‍ബന്ധിത മതപരിവര്‍ത്തനമായിരുന്നുവെന്നു തെളിവില്ല. പെണ്‍കുട്ടികളെ കാണാതായതു അടക്കം 11 കേസുകള്‍ കൂടി പരിശോധിച്ചെങ്കിലും പ്രോസിക്യൂഷന്‍ നടപടിക്ക് ആവശ്യമായ മൊഴിയോ സാഹചര്യതെളിവുകളോ എന്‍ഐഎയ്ക്കു ലഭിച്ചില്ല. രാജ്യത്ത് ഏതുമതം സ്വീകരിക്കാനും ഭരണഘടന ഉറപ്പുനല്‍കുന്ന സാഹചര്യത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണ ഏജന്‍സി തീരുമാനിക്കുകയായിരുന്നു.
നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് തെളിവില്ലാ ; ഹാദിയക്കേസ് എന്‍.ഐ.എ അവസാനിപ്പിക്കുന്നു