നിര്‍ണായക തീരുമാനവുമായി സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍

  • Post category:news
  • Reading time:1 min read
You are currently viewing നിര്‍ണായക തീരുമാനവുമായി സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ നിര്‍ണായക തീരുമാനവുമായി സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍. പ്രവേശനത്തില്‍ നിന്നും സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ സംവരണ വിഭാഗത്തെ ഒഴിവാക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഫീസ് കുടിശിക സര്‍ക്കാര്‍ അടക്കണമെന്നുള്ള ആവശ്യം ഉന്നയിച്ചാണ് ഒഴിവാക്കല്‍. അതേസമയം, ഈ വര്‍ഷത്തെ ഫീസ് അടക്കുമെന്ന് സര്‍ക്കാര്‍ രേഖാമൂലം അറിയിക്കണമെന്ന് കെ.പി.എം.സി.എം.എ അറിയിച്ചു. ഇതു സംബന്ധിച്ച് കേരള പ്രൈവറ്റ് മെഡിക്കല്‍ കോളേജ് അസോസിയേഷന് എന്‍ട്രന്‍സ് കമ്മീഷണര്‍ കത്ത് നല്‍കി.

0Shares