നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ലോലന്‍സ് സിനിമയിലെ നടന്‍ പിടിയില്‍

  • Post category:news
  • Reading time:1 min read
You are currently viewing നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി ലോലന്‍സ് സിനിമയിലെ നടന്‍ പിടിയില്‍

മലപ്പുറം: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി അഭിനേതാവും തിരക്കഥാകൃത്തുമായ യുവാവ് പിടിയില്‍. മലപ്പുറം അരീക്കോട് മൈത്രി സ്വദേശി കെ.പി സുനീര്‍ അരിക്കോട് എന്ന കരുപ്പറമ്പന്‍ സുനീറിനേയാണ് പോലീസ് പിടികൂടിയത്. അരീക്കോട് ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് പുകയില ഉത്പന്നങ്ങളുമായി സുനീര്‍ പോകുന്നുണ്ടെന്ന് കോഴിക്കോട് റൂറല്‍ എസ്പിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.പരിശോധനയില്‍ ഇയാളില്‍ നിന്ന് 10,000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പോലീസ് പിടിച്ചെടുത്തു. കുന്ദമംഗലം, ചെറുപ്പ, മൈക്കാവ്, മുക്കം, നെല്ലിക്കാപ്പറമ്പ്, വല്ലത്തായ്പ്പാറ എന്നിവിടങ്ങളില്‍ ചില്ലറ വില്‍പ്പന നടത്തുന്നവര്‍ക്ക് കൊടുക്കാനായി കൊണ്ടുവന്നതായിരുന്നു. ഇയാളില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്നവരും പോലീസ് നിരീക്ഷണത്തിലാണെന്നാണ് വിവരം. അടുത്തിടെ പുറത്തിറങ്ങിയ ലോലന്‍സ് എന്ന മലയാള ചിത്രത്തിന്റെ തിരക്കഥാകൃത്തായ സുനീര്‍ നിരവധി ടെലിഫിലുമുകളില്‍ അഭിനയിച്ചിട്ടുണ്ട്. ലോലന്‍സ് എന്ന ചിത്രം നിര്‍മിച്ചതും കരുപ്പറമ്പന്‍ ഫിലിംസിന്റെ ബനറിലായിരുന്നു.

0Shares