ന്യൂഡല്‍ഹി: കൈവശമുള്ള പഴയ 500, 1000 രൂപ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ വീണ്ടുമൊരവസരം നല്‍കുമെന്ന് സൂചന. നിശ്ചിത തുകയ്ക്കുള്ള നോട്ടുകള്‍ മാത്രമേ ഇത്തരത്തില്‍ മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളൂ. നോട്ടു നിരോധനത്തിനു ശേഷം ഡിസംബര്‍ 30 വരെ മാത്രമേ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അവസരമുണ്ടായിരുന്നുള്ളൂ.

എന്നാല്‍ കേന്ദ്രം അനുവദിച്ച സമയത്തിനുള്ളില്‍ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കാത്തവര്‍ റിസര്‍വ് ബാങ്കിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ചെറിയ തുക പരിധി നിശ്ചയിച്ച് ചുരുങ്ങിയ കാലയളവില്‍ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ ഒരവസരം കൂടി നല്‍കാനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. എന്നാല്‍ ഈ ഇളവ് ദുരുപയോഗം ചെയ്യാതിരിക്കാന്‍ കര്‍ശന വ്യവസ്ഥകളോടെയായിരിക്കും നോട്ടുകള്‍ മാറ്റി നല്‍കുന്നത്.
