മലപ്പുറം: കാസര്‍കോട് സ്വദേശിയില്‍നിന്ന് വാങ്ങിയ നിരോധിച്ച തുര്‍ക്കി നോട്ടുകളുമായി അഞ്ചുപേര്‍ പിടിയിലായി. എടപ്പാള്‍ സ്വദേശി അബ്ദുല്‍ സലാം, ജംഷീര്‍, സലീം, സന്തോഷ് കുമാര്‍, ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്.
10 കോടി രൂപ വില മതിക്കുന്ന നിരോധിച്ച നോട്ടുകളാണ് ഇവരില്‍ നിന്ന് പിടികൂടിയത്. അബ്ദുല്‍ സലാം കാസര്‍കോട് സ്വദേശിയായ ഒരാളില്‍ നിന്ന് 25 ലക്ഷം രൂപ നല്‍കിയാണ് നിരോധിച്ച തുര്‍ക്കി കറന്‍സി വാങ്ങിയത്. നിരോധിച്ച നോട്ടുകളാണെന്ന് പരിശോധനയില്‍ പോലീസ് കണ്ടെത്തുകയായിരുന്നു.
നിരോധിച്ച തുര്‍ക്കി നോട്ടുകളുമായി അഞ്ചുപേര്‍ പിടിയില്‍