നിരോധിച്ച കീടനാശിനികള്‍ അയല്‍ സംസ്ഥാനത്തില്‍ നിന്നും കടത്തി കൊണ്ടുവരുന്നത് നിയന്ത്രിക്കാന്‍ നടപടി വരുന്നു; കൃഷിവകുപ്പ് ഗുണനിലവാര എന്‍ഫോഴ്‌സ്‌മെന്റ് വിങ്ങ് കാമ്പയിന്‍ ആരംഭിക്കും

  • Post category:news
  • Reading time:1 min read
You are currently viewing നിരോധിച്ച കീടനാശിനികള്‍ അയല്‍ സംസ്ഥാനത്തില്‍ നിന്നും കടത്തി കൊണ്ടുവരുന്നത് നിയന്ത്രിക്കാന്‍ നടപടി വരുന്നു; കൃഷിവകുപ്പ് ഗുണനിലവാര എന്‍ഫോഴ്‌സ്‌മെന്റ് വിങ്ങ് കാമ്പയിന്‍ ആരംഭിക്കും

തിരുവനന്തപുരം: കാര്‍ഷിക ഉല്‍പാദനോപാധികളായ വിത്ത്, രാസവളം, രാസകിടനാശിനി, ജൈവ ഉല്‍പന്നങ്ങള്‍
തുടങ്ങിയവയുടെ ഉല്‍പാദനം, വിതരണം, വില്‍പന, ലൈസന്‍സിങ് തുടങ്ങിയവ കര്‍ശനമായി നിയന്ത്രിക്കുന്നതിനും
കാര്‍ഷിക ഉപയോഗത്തിനുളള രാസവളങ്ങള്‍ വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും, നിരോധിച്ച
കീടനാശിനികള്‍ അയല്‍ സംസ്ഥാനത്തില്‍ നിന്നും കടത്തി കൊണ്ടുവരുന്നത് തടയുന്നതിനും, നിരീക്ഷിക്കുന്നതിനും കൃഷിവകുപ്പിലെ ഗുണനിലവാര എന്‍ഫോഴ്‌സ്‌മെന്റ് വിങ്ങ് രൂപീകരിക്കാന്‍ തീരുമാനമായി. പുറമെ നിയമനടപടികള്‍ സ്വീകരിച്ച് ഗുണമേന്മ സംവിധാനം ശക്തിപ്പെടുത്തുന്നതിനുമായി ജി.ഒ (ആര്‍.റ്റി) നമ്പര്‍ 911/17/എ.ഡി കഴിഞ്ഞ സംപ്തംബര്‍ 23 ലെ ഉത്തരവ് പ്രകാരം കൃഷിവകുപ്പിലെ ഗുണനിലവാര എന്‍ഫോഴ്‌സ്‌മെന്റ് വിങ്ങ് രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നതിനുളള ഭരണാനുമതി നല്‍കിക്കഴിഞ്ഞതായി കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചു.തുടക്കത്തില്‍ ഗ്രാമപഞ്ചായത്ത് മുതല്‍ സംസ്ഥാനതലം വരെയുളള അംഗീകൃത രാസവള -കീടനാശിനി ചില്ലറ വില്‍പനക്കാര്‍, വിതരണക്കാര്‍, ഡീലര്‍മാര്‍ എന്നിവര്‍ക്കുളള ബോധവല്‍ക്കരണ പരിപാടി ആരംഭിക്കും.മാത്രമല്ല രാസവള കീടനാശിനി വില്‍പനരംഗത്ത് നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കര്‍ഷക സൗഹൃദ ചില്ലറ വില്‍പനക്കാര്‍ക്ക് അവരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുളള ധനസഹായം അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.ഗ്രാമപ്രദേശങ്ങളിലും, നഗരപ്രദേശങ്ങളിലും വ്യാപാരം ചെയ്തുവരുന്ന പീടികകള്‍, ചില്ലറ വില്‍പന കടകളില്‍ ഭക്ഷണപദാര്‍ത്ഥങ്ങളോടൊപ്പം തന്നെ വീടുകളിലെ ആവശ്യത്തിന് ഉപയോഗിക്കുന്ന കിടനാശിനികളായ എലിവിഷം, കൊതുക് നിവാരണി തുടങ്ങിയവ സൂക്ഷിച്ച് വില്‍പന നടത്തി വരുന്നുണ്ട്. അതിന്റെ ദൂഷ്യവശങ്ങളെ കുറിച്ചുളള ബോധവല്‍ക്കരണത്തോടൊപ്പം അവ പ്രത്യേകമായി സൂക്ഷിക്കുക വഴി സുരക്ഷിതമായ വില്‍പന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമുമ്പുളള നിര്‍ദ്ദേശങ്ങള്‍ നവംബര്‍ രണ്ടാമത്തെ ആഴ്ച കൃഷി ഭവനിലെ ജീവനക്കാര്‍ ബന്ധപ്പെട്ട ചില്ലറ വിലപനശാലകള്‍ നേരിട്ട് സന്ദര്‍ശിക്കും. തുടര്‍ന്നും ഇത്തരം കാമ്പയിനുകള്‍ സംഘടിപ്പിച്ച് ഉത്പാദനോപാധികളുടെ ഗുണനിലവാരം ഉറപ്പുവരുത്തി കര്‍ഷകര്‍ക്ക് സുതാര്യത ഉറപ്പുവരുത്തുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് കൃഷി മന്ത്രി അറിയിച്ചു.

0Shares