പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തില്‍ പ്രതിഷേധിച്ച് അനുമതിയില്ലാതെ റോഡ് ഉപരോധം നടത്തിയതിന് ശോഭാ സുരേന്ദ്രന്‍ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. ശോഭാ സുരേന്ദ്രന്‍ അടക്കം 8 പേരെ വടശ്ശേരിക്കര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അതേസമയം, ശബരിമലയില്‍ ആചാരം ലംഘിച്ച് സ്ത്രീകള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അടയ്‌ക്കേണ്ടി വരുമെന്ന് പന്തളം കൊട്ടാരം അറിയിച്ചു.
കനത്ത പൊലീസ് സുരക്ഷയില്‍ രണ്ട് യുവതികള്‍ നടപ്പന്തല്‍ വരെ എത്തിയ സാഹചര്യത്തിലാണ് കൊട്ടാരം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹൈദരാബാദില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയും മറ്റൊരു സ്ത്രീയുമാണ് മല കയറാന്‍ ശ്രമിക്കുന്നത്. ഹൈദരാബാദിലെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മോജോ ടിവിയുടെ ലേഖിക കവിതയും കൊച്ചിയില്‍ നിന്നുള്ള യുവതിയുമാണ് പ്രതിഷേധങ്ങളെ വകവയ്ക്കാതെ സന്നിധാനത്തേക്ക് എത്തിയത്.
നിരോധനാജ്ഞ ലംഘിച്ചു ; ശോഭാ സുരേന്ദ്രന്‍ അടക്കം 8 പേര്‍ പൊലീസ് കസ്റ്റഡിയില്‍