നിരോധനങ്ങള്‍ കാറ്റില്‍ പറത്തി കൊല്ലത്ത് വീണ്ടും വെടിക്കെട്ട്; മൂന്ന് പേര്‍ക്ക് പരിക്ക്.

  • Post category:news
  • Reading time:1 min read
You are currently viewing നിരോധനങ്ങള്‍ കാറ്റില്‍ പറത്തി കൊല്ലത്ത് വീണ്ടും വെടിക്കെട്ട്; മൂന്ന് പേര്‍ക്ക് പരിക്ക്.

കൊല്ലം: കലക്ടറുടെ നിരോധന ഉത്തരവ് മറികടന്ന് കൊല്ലം മലനട ക്ഷേത്രത്തില്‍ കമ്പക്കെട്ട് നടത്തി.
മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെയാണ് മത്സരകമ്പം നടത്തിയത്. ക്ഷേത്രം ഭാരവാഹികളായ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 1990ല്‍ ഇവിടെ നടന്ന വെടിക്കെട്ടില്‍ 26പേര്‍ മരിച്ചിരുന്നു. അതിന് ശേഷം ഇവിടെ വെടിക്കെട്ട് നിരോധിച്ചിരുന്നു.

പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം നടന്ന് ഒരു വര്‍ഷം തികയുമ്പോഴാണ് തൊട്ടടുത്തുള്ള മലനടയില്‍ വന്‍ വെടിക്കെട്ട് നടത്തിയത്. പുറ്റിങ്ങല്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ കലക്ടറടെയും സംസ്ഥാന സര്‍ക്കാരിന്റെയും കമ്പ നിരോധന ഉത്തരവ് നിലനില്‍ക്കുന്നുണ്ട്.

0Shares