തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ ഗവര്‍ണ്ണറുടെ നയ പ്രഖ്യാപനത്തോടെ ആരംഭിക്കും. മാര്‍ച്ച് മൂന്നിന് ധനമന്ത്രി ഡോ. തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കും. മാര്‍ച്ച് 16 വരെയാണ് നിയമ സഭാ സമ്മേളനം. മാര്‍ച്ച് ആറു മുതല്‍ എട്ടു വരെ ബജറ്റിന്‍മേലുള്ള പൊതു ചര്‍ച്ച നടക്കും.

ലോ അക്കാദമി പ്രശ്‌നം, നടിയെ തട്ടിക്കൊണ്ടുപോയതടക്കമുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍, റേഷന്‍ പ്രശ്‌നം, വരള്‍ച്ച, കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിനെതിരായ സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ പ്രതിഷേധം തുടങ്ങിയവയാല്‍ സഭാന്തരീക്ഷം ഇത്തവണ കലുഷിതമാവാന്‍ സാധ്യതയുണ്ട്.