നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് എന്റെ തെറ്റ്; രാഷ്ട്രീയ പ്രവര്‍ത്തനം തനിക്ക് പറ്റിയ പണിയല്ലെന്ന് വ്യക്തമാക്കി നടന്‍ ജഗദീഷ്

  • Post category:news
  • Reading time:1 min read
You are currently viewing നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് എന്റെ തെറ്റ്; രാഷ്ട്രീയ പ്രവര്‍ത്തനം തനിക്ക് പറ്റിയ പണിയല്ലെന്ന് വ്യക്തമാക്കി നടന്‍ ജഗദീഷ്

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് അബദ്ധമായിപ്പോയെന്ന് നടന്‍ ജഗദീഷ്. രാഷ്ട്രീയ പ്രവര്‍ത്തനം തനിക്ക് പറ്റിയ പണിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈ ഷണ്മുഖാനനന്ദ ഹാളില്‍ നടന്ന പൊതുപരിപാടിയില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജഗദീഷ്. രാഷ്ട്രീയ പ്രവര്‍ത്തനം ഒരു പാര്‍ട്ട് ടൈം ജോലിയായി കാണാനാകില്ല. രാഷ്ട്രീയപ്രവര്‍ത്തകന് സാമൂഹിക പ്രതിബദ്ധത ഉണ്ടാവണം. 24 മണിക്കൂറും ജനസേവകനായിരിക്കണം. അതുകൊണ്ട് തന്നെ ഇത് തനിക്കു പറ്റിയ പണിയായി കാണുന്നില്ലെന്നും ജഗദീഷ് പറഞ്ഞു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍ നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജഗദീഷ് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.എല്‍.ഡി.എഫിന്റെ പിന്തുണയോടെ മത്സരിച്ച കെ.ബി.ഗണേശ് കുമാറിനായിരുന്നു വിജയം. ജഗദീഷും ഗണേഷ് കുമാറും പ്രധാന മുന്നണികള്‍ക്ക് വേണ്ടി കച്ചകെട്ടിയപ്പോള്‍ നടന്‍ ഭീമന്‍ രഘു ബി.ജെ.പി സ്ഥാനാര്‍ഥിയായി. താരമണ്ഡലമായതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സ്ഥലവും പത്തനാപുരമായിരുന്നു.

 

0Shares