നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സോണിയയും രാഹുലും ഇന്ന് തെലുങ്കാനയില്‍

  • Post category:news
  • Reading time:1 min read
You are currently viewing നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സോണിയയും രാഹുലും ഇന്ന് തെലുങ്കാനയില്‍

ഹൈദരാബാദ്: യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്ായി ഇന്ന് തെലുങ്കാനയില്‍. സോണിയയും രാഹുലും ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കുക. തെലുങ്കാനയില്‍ ടി.ആര്‍.എസ് ആണ് കോണ്‍ഗ്രസ്സിന്റെ എതിരാളി. ടി.ആര്‍.എസില്‍ നിന്ന് നേതാക്കളെ ചാടിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് നടത്തുന്നുണ്ട്.മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ ഏകാധിപത്യ രീതിയോട് എതിര്‍പ്പുള്ളവരെയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ടി.ആര്‍.എസില്‍ നിന്നു രാജിവച്ച വികറബാദ് എം.എല്‍.എ ബി. സഞ്ജീവ റാവു, മുതിര്‍ന്ന നേതാക്കളായ കെ.യാദവ റെഡ്ഡി, എസ്.ജഗദീശ്വര്‍ റെഡ്ഡി എന്നിവരുമായി ചര്‍ച്ച നടക്കുന്നുണ്ട്. മെദ്ചല്‍ മണ്ഡലത്തില്‍ ഇന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളില്‍ സോണിയ പങ്കെടുക്കുന്ന ആദ്യ പരിപാടിയാണിത്.

0Shares