ലക്‌നൗ: നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്ന് പറയാറുണ്ട്. അത്തരത്തില്‍ ഒരുവ്യത്യസ്ത സംഭവമാണ് ഉത്തരപ്രദേശില്‍ നടന്നത്. മകന്‍ ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കോടിക്കുന്നത് പിടികൂടിയ ഹെഡ്‌കോണ്‍സ്റ്റബിള്‍ ആദ്യം ഒന്നമ്പരന്നു. പിന്നീട് നിയമത്തിന്റെ ഒപ്പം അദ്ദേഹവും നടപടിക്കു നീങ്ങി ഫൈന്‍ ഈടാക്കി. മകനില്‍ നിന്ന് പിഴയീടാക്കി ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂരിലെ ട്രാഫിക് ഹെഡ്കോണ്‍സ്റ്റബിള്‍ റാം മെഹര്‍ സിങാണ് മാതൃകയായത്. സ്വന്തം മകനില്‍ നിന്ന് റാം മെഹര്‍ ഹെല്‍മെറ്റ് ധരിക്കാത്ത കുറ്റം ചുമത്തി 100 രൂപ ഫൈന്‍ ഈടാക്കി.
മുഖം നോക്കാതെ നടപടിയെടുത്ത റാമിനെ അകമഴിഞ്ഞ് അഭിനന്ദിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍. എന്നാല്‍ താന്‍ ചെയ്തതു തന്റെ ഡ്യൂട്ടി മാത്രമാണെന്നാണ് റാം പറയുന്നത്. ഏകദേശം 400 ലധികം പോലീസ് കുടുംബങ്ങള്‍ താമസിക്കുന്ന പോലീസ് ലൈനില്‍ ആഴ്ചയില്‍ രണ്ടു തവണ പരിശോധന നടത്താറുണ്ടെന്നും മുഖം നോക്കാതെയാണ് നടപടിയെടുക്കുന്നതെന്നുമാണ് റാം പറയുന്നത്. സംഭവം നടന്ന ബുധനാഴ്ച മാത്രം 58 പേരെക്കൊണ്ട് പിഴ അടപ്പിച്ചെന്നും ഏകദേശം 10,800 രൂപ പിഴയായി ലഭിച്ചെന്നും റാം പറയുന്നു.
നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്; മകന്‍ ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചുവരുന്നത് കണ്ട ഹെഡ് കോണ്‍സ്റ്റബിള്‍ ആദ്യം ഒന്നമ്പരന്നു; ട്രാഫിക് പോലിസിന്റെ നടപടിക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനപ്രവാഹം