
പയ്യന്നൂര്‍: കാങ്കോലില്‍ സുപ്രീംകോടതി വിധിയെ ലംഘിച്ച കേരളത്തില്‍ വീണ്ടും മുത്തലാഖ് . വിധിക്ക് ശേഷം നടക്കുന്ന ആദ്യത്തെ സംഭവം കൂടിയാണിത്. കാങ്കോല്‍ സ്വദേശിനിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഭര്‍ത്താവിനും രണ്ടാം ഭാര്യക്കും ബന്ധുക്കള്‍ക്കുമെതിരെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി കേസെടുത്തിരിക്കുകയാണ്. ആദ്യ ഭാര്യയെ മുത്തലാഖ് ചൊല്ലിയ കേസില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.
വിധി മറികടന്ന് പ്രവര്‍ത്തിച്ചതിനാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയത്. ഇതേതുടര്‍ന്ന് വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞ ദിവസം പയ്യന്നൂരിലെത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പരാതിക്കാരിയുടെ അഭിഭാഷകനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. സുപ്രീംകോടതി വിധിയുടെ ലംഘനം മൂന്നു വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ്. കേരളത്തിലെ ഭൂരിപക്ഷ സുന്നികളും ഇപ്പോഴും മുത്തലാഖ് മതപരമായ സാധുതയുണ്ടെന്ന് വിശ്വാസിക്കുന്നവരാണ്.