ലണ്ടന്‍: നിയന്ത്രണം വിട്ട ബസ്സ് നടന്ന് പോകുകയായിരുന്ന മധ്യവയസ്കനെ ഇടിച്ചിട്ടു. ആളുകൾ ഓടിക്കൂടിയെങ്കിലും തെറിച്ചുവീണയാളെ കണ്ടത്താനായില്ല. ബ്രിട്ടനിലെ റീഡിങ്ങിലെ ഒരു ബാറിന് മുന്നിലാണ് സംഭവം. ഇതോടെ അപകടംവരുത്തിയ ബസ്സിലുണ്ടയിരുന്നവർ ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ആരംഭിക്കുകയായിരുന്നു. സമീപത്തെ സിസിടിവി അടക്കം പരിശോധിച്ച ഇവർ അപകട ദൃശ്യം കണ്ട് ഞെട്ടുകയും ചെയ്തു.

കാരണം ഇടിയുടെ ആഘാതത്താൽ ദൂരെ തെറിച്ചുവീണയാൾ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. എന്നാൽ ഇദ്ദേഹം തെറിച്ചുവീണയുടനെ ചാടിയെണീറ്റു, പിന്നീട് അപകടം നടന്നതായി ഭാവിക്കാത്തമട്ടിൽ സമീപത്തെ ബാറിൽ കയറുകയായിരുന്നു. ബസ്സ് ഇടിച്ചെങ്കിലും ഇയാൾക്ക് കാര്യമായ പരിക്കുകളൊന്നുമില്ലായിരുന്നു. കക്ഷിക്ക് പരാതിയുമുണ്ടായിരുന്നില്ല. അത്കൊണ്ട്തന്നെ ചാടിയെണീറ്റ അയാള്‍ നേരെ കയറിയത് ബാറിലേക്കാണ്. ബാറിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങള്‍ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
https://www.youtube.com/watch?time_continue=18&v=jgmtpc34sDE