മനാമ(ബഹ്റൈന്‍): നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍നിന്നുള്ള പച്ചക്കറികള്‍ക്ക് വിലക്കുമായി ബഹ്റൈന്‍ കൃഷി മന്ത്രാലയം. ഇത് സംബന്ധിച്ച കത്ത് ഇന്ത്യന്‍ കാര്‍ഷിക മന്ത്രിക്കും ബഹ്‌റൈനിലെ പ്രധാന ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഇറക്കുമതി വ്യാപാരികള്‍ക്കും ലഭിച്ചു. ബഹ്‌റൈന്‍ കൃഷി, മറൈന്‍ മന്ത്രാലയമാണ് കത്ത് നല്‍കിയത്.
മേയ് 23 മുതല്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ബഹ്‌റൈനിലേക്ക് കേരളത്തില്‍ നിന്നുള്ള പച്ചക്കറികളും പഴ വര്‍ഗങ്ങളും ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിരിക്കുകയാണെന്ന് കത്തില്‍ അറിയിച്ചിട്ടുണ്ട്. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബഹ്‌റൈനികള്‍ ഇന്ത്യയിലേക്ക് പ്രത്യേകിച്ച് കേരളത്തിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്‌റൈനിലെ മുംബൈ കോണ്‍സുലേറ്റ് അടുത്തിടെ ട്വിറ്ററില്‍ കൂടി അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.