നിപ്പാ വൈറസ് ബാധമൂലം മരിച്ച ലിനിയുടെ മക്കള്‍ക്ക് പത്തുലക്ഷം വീതം ധനസഹായം; ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് സര്‍ക്കാര്‍

  • Post category:news
  • Reading time:1 min read
You are currently viewing നിപ്പാ വൈറസ് ബാധമൂലം മരിച്ച ലിനിയുടെ മക്കള്‍ക്ക് പത്തുലക്ഷം വീതം ധനസഹായം; ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധമൂലം മരിച്ച പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്‌സ് ലിനിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. ബഹ്‌റനില്‍ ജോലി ചെയ്യുന്ന ലിനിയുടെ ഭര്‍ത്താവ് സജീഷ് നാട്ടില്‍ നില്‍ക്കാന്‍ താത്പര്യപ്പെടുകയാണെങ്കില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കും. ലിനിയുടെ രണ്ട് മക്കള്‍ക്കുമായി പത്ത് ലക്ഷം രൂപ വീതം ധനസഹായം നല്‍കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പതിനഞ്ച് ലക്ഷം രൂപ സ്ഥിരം നിക്ഷേപമായും അഞ്ച് ലക്ഷം രൂപ മാസപലിശ ലഭിക്കുന്ന രീതിയിലും കുട്ടികളുടെ പേരില്‍ സര്‍ക്കാര്‍ ബാങ്കില്‍ നിക്ഷേപിക്കും. ഇതോടൊപ്പം നിപ്പാ വൈറസ് ബാധിച്ചു മരിച്ച എല്ലാവരുടേയും കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും വൈറസ് ബാധിതരായ എല്ലാവരുടേയും ചികിത്സാ ചിലവ് ഏറ്റെടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.

0Shares