നിന്നെ സമ്മതിക്കുന്നു നായേ…നിന്റെ അഭിനയം അപാരം!

  • Post category:news
  • Reading time:1 min read
You are currently viewing നിന്നെ സമ്മതിക്കുന്നു നായേ…നിന്റെ അഭിനയം അപാരം!

ബെയ്ജിങ്ങ്: അഭിനയം മനുഷ്യന്റെ മാത്രം കുത്തകയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു ‘ചൈനീസ് പട്ടി’. ഏങ്ങനെയാണെന്നെല്ലേ..അതിന് മുന്‍പേ ഒരു ചോദ്യം വഴിയില്‍ കാണുന്ന പട്ടികളെ നിങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ? ഇല്ലെങ്കില്‍ ഇനി ഒന്നു ശ്രദ്ധിച്ച് നോക്കി കൊള്ളൂ, ചിലപ്പോള്‍ ഓസ്‌കാര്‍ പുരസ്‌കാരത്തിന് അര്‍ഹനാകുന്നവിധം മികച്ച അഭിനയം കാഴ്ച വെക്കുന്ന വല്ല പട്ടികളും കാണും. ചൈനയിലെ ഒരു പട്ടി അഭിനയം കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ സ്റ്റാറായി മാറിയിരിക്കുകയാണ് ഇപ്പോള്‍. നടുറോഡില്‍ കാലുകള്‍ വയ്യാതെ ഇഴഞ്ഞു നീങ്ങുന്ന ഒരു പട്ടിയെ കണ്ടാല്‍ വണ്ടി ഒന്നു നിര്‍ത്താന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ യാതൊരു മനുഷ്യത്വവും കാണിക്കാതെ ഇടിച്ചു തെറിപ്പിക്കുന്ന ‘മാന്യന്മാരാണ് കൂടുതല്‍ ആളുകളും. എന്നാല്‍ പട്ടിയുടെ ബുദ്ധിമുട്ടു മനസിലാക്കി അതിനെ വഴിയില്‍നിന്നു രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ ഒരു നല്ല മനുഷ്യനെ പറ്റിച്ച പട്ടിയുടെ വീഡിയോയാണ്‌ സാമൂഹ്യ മാധ്യമത്തിലൂടെ പ്രചരിക്കുന്നത്.

വഴിയില്‍ ഒരു പട്ടി ദയനീയമായി ഇഴയുന്ന ദൃശ്യത്തിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നിലെ രണ്ടു കാലും അതിന് അനക്കാനാവുന്നില്ല. പിന്നിലെ കാലുകളില്‍ വണ്ടി തട്ടിയോമറ്റോ അപകടം ഉണ്ടായിക്കാണണം എന്ന് കാഴ്ച്ചക്കാരില്‍ തോന്നലുണ്ടാവും വിധമാണ് ഇഷ്ടന്റെ അഭിനയം. പട്ടിയുടെ ഈ ദയനീയാവസ്ഥ കണ്ട് ട്രാഫിക് സ്തംഭിക്കുന്നു. ഒരു നല്ല മനുഷ്യന്‍ അതിനെ വാഹനങ്ങളില്‍ നിന്നു രക്ഷിക്കാന്‍ ഇറങ്ങി വരുമ്പോഴാണ് ട്വിസ്റ്റ്. ഒന്നും സംഭവിച്ചിട്ടില്ലെന്ന ഭാവത്തില്‍ പിന്നിലെ രണ്ടുകാലും നിലത്തുകുത്തി ഇഷ്ടന്‍ ചാടിയെഴുന്നേറ്റ് കൂളായി നടന്നകലുന്നു! ഞാനാരാ മോന്‍?

https://www.youtube.com/watch?v=tl_4WK8C2WE

കക്ഷിയുടെ ഈ അഭിനയം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇത്തവണത്തെ മികച്ച അഭിനയത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം പുള്ളിക്കാണെന്നാണ് വീഡിയോ കണ്ട ഒരു വിരുതന്റെ കമന്റ്.

0Shares