നിതീഷ്‌കുമാര്‍ നല്‍കിയ പിന്തുണ കോവിന്ദിന് വിജയ സാധ്യത കൂട്ടി: നിതീഷ് കുമാറിന് മുന്നറിയിപ്പുമായി ലാലുപ്രസാദ് യാദവ്.

  • Post category:news
  • Reading time:1 min read
You are currently viewing നിതീഷ്‌കുമാര്‍ നല്‍കിയ പിന്തുണ കോവിന്ദിന് വിജയ സാധ്യത കൂട്ടി: നിതീഷ് കുമാറിന് മുന്നറിയിപ്പുമായി ലാലുപ്രസാദ് യാദവ്.

ന്യൂഡല്‍ഹി: എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച റാം നാഥ് കോവിന്ദിന് പിന്തുണ നല്‍കി ജനതാദള്‍ (യു) നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. എന്നാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കേണ്ട കാര്യമില്ലെന്നാണ് ലാലുപ്രസാദ് യാദവിന്റെ ഭാഷ്യം. ബീഹാറില്‍ ജെ.ഡി.യുവും ആര്‍.ജെ.ഡിയും തമ്മില്‍ സംഖ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.

നിതീഷ് കുമാറിന്റെ തീരുമാനം കോണ്‍ഗ്രസുമായും ആര്‍.ജെ.ഡിയുമായുമുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴിക്കുമെന്നാണ് ലാലുപ്രസാദ് യാദവ് മുന്നറിയിപ്പ് നല്‍കുന്നത്. നിതീഷ്‌കുമാറിന്റെ കൂടി പിന്തുണ ലഭിച്ചത് കോവിന്ദിന്റെ വിജയത്തിന് മുന്‍തൂക്കം നല്‍കുമെന്നാണ് എന്‍.ഡി.എ ക്യാംപ് കണക്ക് കൂട്ടുന്നത്.

0Shares