നിങ്ങള്‍ രാമക്ഷേത്രം പണിയുകയാണെങ്കില്‍ ഞങ്ങള്‍ ബാബ്റി മസ്ജിദ് നിര്‍മ്മിക്കും: ഫര്‍ഹാന്‍ ആസ്മി

  • Post category:news
  • Reading time:1 min read
You are currently viewing നിങ്ങള്‍ രാമക്ഷേത്രം പണിയുകയാണെങ്കില്‍ ഞങ്ങള്‍ ബാബ്റി മസ്ജിദ് നിര്‍മ്മിക്കും: ഫര്‍ഹാന്‍ ആസ്മി

അയോധ്യയില്‍ രാമക്ഷേത്രം പണിയുകയാണെങ്കില്‍ സമാജ്വാദി പാര്‍ട്ടി അംഗങ്ങള്‍ ബാബ്റി മസ്ജിദ് നിര്‍മ്മിക്കുമെന്ന് സമാജ്വാദി പാര്‍ട്ടി നേതാവും എം.എല്‍.എയുമായ അബു ആസിം ആസ്മിയുടെ മകനായ ഫര്‍ഹാന്‍ ആസ്മി. ഫര്‍ഹാന്‍ ആസ്മിയുടെ നേതൃത്വത്തിലുള്ള പര്‍ചാം ഫൗണ്ടേഷനും വി ദ പീപ്പിള്‍ ഓഫ് മഹാരാഷ്ട്രയും ചേര്‍ന്ന് സംഘടിപ്പിച്ച ഭരണഘടന ചര്‍ച്ചയില്‍ സംസാരിക്കവേയാണ് ഉദ്ദവ് താക്കറേയോടുള്ള പ്രതികരണം.

നിങ്ങള്‍ക്ക് ഇതൊരു താക്കീതായോ, മറ്റെന്തുമായോ കരുതാം. വളരെ താഴ്മയോടെ ഞാന്‍ പറയട്ടെ, മഹാരാഷ്ട്ര മുഖ്യമന്ത്രിയായ ഉദ്ദവ് താക്കറേ പറഞ്ഞു മാര്‍ച്ച് 7ന് അദ്ദേഹം അയോധ്യയിലേക്ക് പോകുമെന്ന്. ഞാനും അദ്ദേഹത്തോടൊപ്പം പോകാം. അയോധ്യയിലേക്ക് കാല്‍നടയായി പോവാന്‍ ഞാനെന്‍റെ പിതാവിനെയും സമാജ്വാദി പാര്‍ട്ടിയുടെ മുഴുവന്‍ പ്രവര്‍ത്തകരെയും മഹാ വികാസ് അഘാഡിയുടെ മുഴുവന്‍ അംഗങ്ങളെയും വിളിക്കാം. ഞങ്ങള്‍ ഉദ്ദവിനോപ്പം ചെല്ലാം. പക്ഷെ ഒരു വ്യവസ്ഥയുണ്ട്. നിങ്ങള്‍ രാമക്ഷേത്രം അവിടെ പണിയുമ്പോള്‍ ഞങ്ങള്‍ ബാബ്റി മസ്ജിദ് നിര്‍മ്മിക്കും എന്നാണ് ഫര്‍ഹാന്‍ ആസ്മിയുടെ പ്രതികരണം.

തന്റെ സര്‍ക്കാര്‍ നൂറ് ദിവസം തികക്കുന്ന മാര്‍ച്ച് 7ന് അയോധ്യ സന്ദര്‍ശിക്കുമെന്ന് ഉദ്ദവ് താക്കറേ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തെ സൂചിപ്പിച്ചാണ് ഫര്‍ഹാന്‍ ആസ്മിയുടെ പ്രസംഗം.

0Shares