നികുതി വെട്ടിപ്പ്; പിഴയൊടുക്കാം, തടവ് ശിക്ഷ ഒഴിവാക്കണം; അ​ഭ്യ​ർ​ഥ​ന​യു​മാ​യി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ

  • Post category:news
  • Reading time:1 min read
You are currently viewing നികുതി വെട്ടിപ്പ്; പിഴയൊടുക്കാം, തടവ് ശിക്ഷ ഒഴിവാക്കണം; അ​ഭ്യ​ർ​ഥ​ന​യു​മാ​യി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ

മാഡ്രിഡ്: നികുതിവെട്ടിപ്പ് കേസില്‍ തടവ് ശിക്ഷഒഴിവാക്കണം എന്ന അഭ്യര്‍ത്ഥനയുമായി റയല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തടവ് ശിക്ഷ ഒഴിവാക്കണം എന്ന് പറയുമ്പോഴും താന്‍ ഏതെങ്കിലും തരത്തില്‍ കുറ്റം ചെയ്തതായി സമ്മതിക്കാന്‍ താരം തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്. ക​ഴി​ഞ്ഞാ​ഴ്ച നി​കു​തി ത​ട്ടി​പ്പ് കേ​സി​ൽ മു​ൻ റ​യ​ൽ മാ​ഡ്രി​ഡ് താ​രം സാ​വി അ​ലോ​ൺ​സ​യെ എ​ട്ട് വ​ർ​ഷ​ത്തെ ത​ട​വി​ന് ശി​ക്ഷി​ക്ക​ണ​മെ​ന്ന് സ്പാ​നി​ഷ് നി​കു​തി വ​കു​പ്പ് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ആ വിധി വന്നതിന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് അ​നു​ര​ഞ്ജ​ന നീ​ക്ക​വു​മാ​യി റൊ​ണോ​ൾ​ഡോ രം​ഗ​ത്തെ​ത്തി​യ​ത്.

ത​ട​വു​ശി​ക്ഷ ന​ൽ​കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്ന് സ്പാ​നി​ഷ് ട്ര​ഷ​റി പി​ൻ​മാ​റി​യാ​ൽ വ​ൻ തു​ക പി​ഴ​യൊ​ടു​ക്കാ​മെ​ന്ന് താരം അ​റി​യി​ച്ചിട്ടുണ്ട്. 2011- 14 കാലയളവില്‍ നികുതിയിനത്തില്‍ 14.7മില്യന്‍ യൂറോ റൊണാള്‍ഡോ വെട്ടിച്ചു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. രണ്ടായിരത്തി പതിനാലില്‍ താരം ​നികു​തി​യി​ന​ത്തി​ല്‍ 40 കോ​ടി രൂ​പ തി​രി​ച്ച​ട​ച്ചി​രു​ന്നു. എ​ന്നാ​ല്‍ 108 കോ​ടി രൂ​പ കൂ​ടി താരം അ​ട​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സ്പാ​നി​ഷ് നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശം.

0Shares