നികുതിയടച്ചില്ല: സാനിയ മിര്‍സക്കെതിരെ സേവന നികുതി വകുപ്പിന്റെ നോട്ടിസ്.

  • Post category:news
  • Reading time:1 min read
You are currently viewing നികുതിയടച്ചില്ല: സാനിയ മിര്‍സക്കെതിരെ സേവന നികുതി വകുപ്പിന്റെ നോട്ടിസ്.

ഹൈദരാബാദ്: നികുതി വെട്ടിപ്പിന്റെ പേരില്‍ ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സക്ക് സേവന നികുതി വകുപ്പിന്റെ നോട്ടീസ്. 2014 ജൂലായില്‍ തെലുങ്കാന സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസിഡറായി നിയമിച്ചതിനെ തുടര്‍ന്ന് പ്രതിഫലമായി ലഭിച്ച ഒരു കോടി രൂപയുടെ സേവന നികുതി അടക്കാത്തതിനാലാണ് സാനിയ മിര്‍സക്ക് നോട്ടിസ് അയച്ചത്. ഈ മാസം 16 ന് മുമ്പായി സാനിയയോ ബന്ധപ്പെട്ട വ്യക്തികളോ നികുതി വകുപ്പ് ഓഫിസില്‍ ഹാജരാകണമെന്ന് നോട്ടിസില്‍ പറയുന്നു.

പിഴയടക്കം 20 ലക്ഷം രൂപായാണ് സാനിയ മിര്‍സ അടക്കേണ്ടത്. ബന്ധപ്പെട്ട രേഖകളുമായി സേവന നികുതി വകുപ്പ് ഓഫീസില്‍ ഹാജരായില്ലെങ്കില്‍ സാനിയ മിര്‍സക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചേക്കും.

0Shares