
കാസർകോട്: മഹാരാഷ്ട്രയിൽ വെച്ച് നടക്കുന്ന ഡിഫറെന്റലി ഏബിള്‍ഡ് നാഷണൽ ലെവൽ ക്രിക്കറ്റ് ടൂർണ്ണമെന്റിലേക്കുള്ള കേരള ടീമിലേക്ക് കാസര്‍കോട് നിന്നും മൂന്ന് താരങ്ങള്‍ക്ക് സെലക്ഷന്‍ ലഭിച്ചു.
മുഹമ്മദ് അലി പാതാർ, അബ്ദുൽ റസാഖ് പെരഡാല, അബ്ദുൽ ഹമീദ് ചെർക്കള എന്നിവർക്കാണ് ടീമിൽ സെലക്ഷൻ ലഭിച്ചത്. കാസര്‍കോട് സ്വദേശി സുഹൈൽ ബി.സി റോഡാണ് ടീം മാനേജര്‍. മാർച്ച് 11 മുതൽ മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് ടൂർണ്ണമെന്റ് നടക്കുന്നത്.
