കൊളംബോ: ശ്രീലങ്കയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരണം നൂറ് കവിഞ്ഞു. വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിക്കുന്നത് രണ്ടുലക്ഷത്തോളം പേരാണ്.
ഇന്ത്യന്‍ നാവികസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ 14 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും രൂക്ഷമായ പ്രളയമാണിത്. പ്രളയത്തിലകപ്പെട്ട് 93 പേരെ കാണാതായെന്നാണ് റിപ്പോര്‍ട്ട്.