നാവിക സേന ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയ യുവതിക്ക് സുഖപ്രസവം

  • Post category:news
  • Reading time:1 min read
You are currently viewing നാവിക സേന ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയ യുവതിക്ക് സുഖപ്രസവം

കൊച്ചി: കാലടിയില്‍ നാവിക സേന ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയ യുവതി പ്രസവിച്ചു. പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ ഇന്ന് രാവിലെയായിരുന്നു സൈന്യം എയര്‍ലിഫ്റ്റിങ്ങ് വഴി രക്ഷപ്പെടുത്തിയത്. ചൊവ്വരയില്‍ ജുമാമസ്ജിദില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു യുവതി. രക്ഷപ്പെടുത്തിയ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സുഖപ്രസവമാണെന്നും യുവതിയും കുഞ്ഞു സുഖമായിരിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. പ്രളയത്തെ തുടര്‍ന്ന് മസ്ജിദില്‍ കുടുങ്ങിയ യുവതിക്ക് രക്തസ്രാവം തുടങ്ങിയിരുന്നു. തുടര്‍ന്ന് യുവതിയെ പെട്ടെന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. മഹാപ്രളയം രൂക്ഷമായി ബാധിച്ച മധ്യകേരളത്തില്‍ രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. നിരവധിയാളുകളെ സൈന്യം ഹെലിക്കോപ്ടര്‍ മാര്‍ഗം രക്ഷപ്പെടുത്തിവരികയാണ്.

0Shares